Connect with us

Malappuram

നിയമവിരുദ്ധമായി ബൈക്ക് ഓടിച്ചവര്‍ക്ക് പോലീസിന്റെ 'മുട്ടന്‍പണി'

Published

|

Last Updated

മലപ്പുറം: ഹെല്‍മറ്റില്ലാതെയും ലൈസന്‍സും മറ്റ് രേഖകളുമില്ലാതെയും ബൈക്ക് ഓടിച്ചവര്‍ക്ക് പോലീസിന്റെ മുട്ടന്‍ പണി. ഫൈന്‍ അടച്ച് രക്ഷപ്പെടാമെന്ന് കരുതി പോക്കറ്റില്‍ കൈയിട്ട ബൈക്ക് ഉടമകളില്‍ നിന്ന് ഫൈന്‍ സ്വീകരിക്കുന്നതിന് പകരം എല്ലാവരോടും ആര്‍ ടി ഒയുടെ ക്ലാസിലിരിക്കാനാണ് നിര്‍ദേശം.

മുപ്പതിലേറെ ബൈക്കുകളാണ് ഇന്നലെ രാവിലെ മലപ്പുറം പോലീസ് കോട്ടപ്പടിയില്‍ നിന്ന് പിടികൂടിയത്. ഏറെയും ഹെല്‍മെറ്റില്ലാത്തവര്‍. പിടികൂടിയ എല്ലാവരുടെയും വാഹനം വിട്ടു നല്‍കിയിട്ടുണ്ട്. ഒരു കണ്ടീഷന്‍ മാത്രമാണ് പോലീസ് മുന്നോട്ട് വെച്ചത്. വെള്ളിയാഴ്ച എടപ്പാള്‍ കണ്ടനകത്ത് നടക്കുന്ന ആര്‍ ടി ഒയുടെ ക്ലാസില്‍ ഇരിക്കണം. ഇതുമാത്രം പോര, ഇതിന്റെ സര്‍ട്ടിഫിക്കറ്റ് സ്റ്റേഷനില്‍ ഹാജരാക്കുകയും വേണം.
അല്ലാത്തവര്‍ക്കെല്ലാം ഫൈന്‍ വീഴുമെന്നും പോലീസിന്റെ മുന്നറിയിപ്പ്. ഗ്ലാസില്ലാത്ത ചിലരോട് പുതിയത് വാങ്ങി ഫിറ്റ് ചെയ്യിപ്പിച്ച ശേഷമാണ് വാഹനം വിട്ട് നല്‍കിയത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.

 

Latest