ഭിന്നശേഷിക്കാര്‍ സമരത്തിലേക്ക്‌

Posted on: January 3, 2017 11:11 am | Last updated: January 3, 2017 at 11:11 am
SHARE

അരീക്കോട്: ഉദ്യോഗ മേഖലകളില്‍ സംവരണം വേണമെന്ന ഭിന്നശേഷിക്കാരുടെ വാദത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു. സര്‍വേ പ്രകാരം സംസ്ഥാനത്ത് എട്ട് ലക്ഷം ഭിന്നശേഷിക്കാരുണ്ട്. ഉദ്യോഗ മേഖലകളില്‍ ആനുപാതിക സംവരണം ഇല്ലാത്തിനാല്‍ ഇവര്‍ക്കുള്ള അവസരം നഷ്ടപെടുകയാണ്. ഇതിന് പരിഹാരം കാണമെന്നാവശ്യപെട്ട് സമരത്തിന് ഒരുങ്ങുകയാണ് ഭിന്നശേഷിക്കാര്‍.
ഈ മാസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 1981ല്‍ ഇത്തരകാര്‍ക്ക് ഉദ്യോഗ മേഖലകളില്‍ മൂന്ന് ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനം കൈകൊണ്ടതാണ്. എങ്കിലും ഈ ഉത്തരവ് നിയമകുരുക്കില്‍ തന്നെയാണ്. യു പി എസ് സി, പി എസ് സി ക്ഷണിക്കുന്ന എല്ലാ ഉദ്യോഗ മേഖലകളിലേക്കും അപേക്ഷിക്കാന്‍ ഭിന്ന ക്ഷേഷിക്കാര്‍ അര്‍ഹരല്ല.
പോലീസ്, ഫയര്‍ഫോഴ്‌സ്, സെക്യൂരിറ്റി ഗാര്‍ഡ്, ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ്, വിവിധ സേനകള്‍ എന്നിവക്കൊന്നും ഇവര്‍ അര്‍ഹരല്ല. ഇത്തര മേഖലകളില്‍ കായിക ശാരീരിക ക്ഷമതകള്‍ പരിശോധിക്കുന്നതിനാല്‍ ഭിന്നശേഷിക്കാര്‍ തഴയപെടുന്നതിനാലാണിത്. ഒഫീഷ്യല്‍ ജോലികള്‍ ജനറല്‍ വിഭാഗത്തിലൂടെ അപേക്ഷിച്ച് വേണം ഇത്തരക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍. അതിനാല്‍ താത്കാലികമായി ജോലി ചെയ്ത് വരുന്ന ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ സ്ഥിരപെടുത്തലാണ് പതിവ്.
കഴിഞ്ഞ ആറ് മാസത്തിനിടെ 93 പേരെ സ്ഥിരപെടുത്തിയതായും സര്‍ക്കാറും അവകാശപെടുന്നു. എന്നാല്‍ ഉദ്യോഗ മേഖലകളില്‍ നേരിട്ടുള്ള സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഊമ, ബധിരര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരെ ജോലി ചെയ്യിപ്പിക്കുക എന്നത് ഏറെ പ്രയാസകരമാണെന്ന് പലരും അവകാശപെടുന്നു. മാത്രമല്ല പല ഉത്തരവാദിത്വ ജോലിയില്‍ നിന്നും ഇവരെ അകറ്റേണ്ടിയും വരുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്. അവര്‍ക്കായി പ്രത്യേക കോര്‍പ്പറേഷനും നിലകൊള്ളുന്നുണ്ട്.
വീല്‍ചെയര്‍ മൂചക്ര വാഹനം, സ്ട്രച്ചര്‍, ഊന്നുവടി, കണ്ണട, ലാപ്‌ടോപ്പ് എന്നിവ നല്‍കിവരുന്നുണ്ട്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ദേശ സാല്‍കൃത ബേങ്ക് മുഖേനെ 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സബ് സിഡിയും നല്‍കുന്നുണ്ട്. എന്നാല്‍ ഈ പദ്ധതിയില്‍ അംഗമാകാന്‍ ഭിന്നശേഷിക്കാര്‍ തയ്യാറാകുന്നില്ല. 40 ശതമാനം ഭിന്ന ശേഷിക്കാനാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചാല്‍ പ്രായ വ്യത്യാസം ഇല്ലാതെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അംഗ പരിമിത സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി അനുയാത്ര എന്നപേരില്‍ ക്യാമ്പയിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകള്‍ മുഖേനെ നടപ്പിലാക്കുന്ന പദ്ധതി വൈകല്യങ്ങള്‍ തടയാനും അതിന് കാരണമാകുന്ന അവസ്ഥകള്‍ പ്രതിരോധിക്കാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. അതിനായി വികലാംഗ കൂട്ടായ്മയും സംഘടിപ്പിക്കും. അരീക്കോട്: ഉദ്യോഗ മേഖലകളില്‍ സംവരണം വേണമെന്ന ഭിന്നശേഷിക്കാരുടെ വാദത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു. സര്‍വേ പ്രകാരം സംസ്ഥാനത്ത് എട്ട് ലക്ഷം ഭിന്നശേഷിക്കാരുണ്ട്. ഉദ്യോഗ മേഖലകളില്‍ ആനുപാതിക സംവരണം ഇല്ലാത്തിനാല്‍ ഇവര്‍ക്കുള്ള അവസരം നഷ്ടപെടുകയാണ്. ഇതിന് പരിഹാരം കാണമെന്നാവശ്യപെട്ട് സമരത്തിന് ഒരുങ്ങുകയാണ് ഭിന്നശേഷിക്കാര്‍.

ഈ മാസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 1981ല്‍ ഇത്തരകാര്‍ക്ക് ഉദ്യോഗ മേഖലകളില്‍ മൂന്ന് ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനം കൈകൊണ്ടതാണ്. എങ്കിലും ഈ ഉത്തരവ് നിയമകുരുക്കില്‍ തന്നെയാണ്. യു പി എസ് സി, പി എസ് സി ക്ഷണിക്കുന്ന എല്ലാ ഉദ്യോഗ മേഖലകളിലേക്കും അപേക്ഷിക്കാന്‍ ഭിന്ന ക്ഷേഷിക്കാര്‍ അര്‍ഹരല്ല.
പോലീസ്, ഫയര്‍ഫോഴ്‌സ്, സെക്യൂരിറ്റി ഗാര്‍ഡ്, ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ്, വിവിധ സേനകള്‍ എന്നിവക്കൊന്നും ഇവര്‍ അര്‍ഹരല്ല. ഇത്തര മേഖലകളില്‍ കായിക ശാരീരിക ക്ഷമതകള്‍ പരിശോധിക്കുന്നതിനാല്‍ ഭിന്നശേഷിക്കാര്‍ തഴയപെടുന്നതിനാലാണിത്. ഒഫീഷ്യല്‍ ജോലികള്‍ ജനറല്‍ വിഭാഗത്തിലൂടെ അപേക്ഷിച്ച് വേണം ഇത്തരക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍. അതിനാല്‍ താത്കാലികമായി ജോലി ചെയ്ത് വരുന്ന ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ സ്ഥിരപെടുത്തലാണ് പതിവ്.

കഴിഞ്ഞ ആറ് മാസത്തിനിടെ 93 പേരെ സ്ഥിരപെടുത്തിയതായും സര്‍ക്കാറും അവകാശപെടുന്നു. എന്നാല്‍ ഉദ്യോഗ മേഖലകളില്‍ നേരിട്ടുള്ള സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഊമ, ബധിരര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരെ ജോലി ചെയ്യിപ്പിക്കുക എന്നത് ഏറെ പ്രയാസകരമാണെന്ന് പലരും അവകാശപെടുന്നു. മാത്രമല്ല പല ഉത്തരവാദിത്വ ജോലിയില്‍ നിന്നും ഇവരെ അകറ്റേണ്ടിയും വരുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്. അവര്‍ക്കായി പ്രത്യേക കോര്‍പ്പറേഷനും നിലകൊള്ളുന്നുണ്ട്.
വീല്‍ചെയര്‍ മൂചക്ര വാഹനം, സ്ട്രച്ചര്‍, ഊന്നുവടി, കണ്ണട, ലാപ്‌ടോപ്പ് എന്നിവ നല്‍കിവരുന്നുണ്ട്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ദേശ സാല്‍കൃത ബേങ്ക് മുഖേനെ 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സബ് സിഡിയും നല്‍കുന്നുണ്ട്. എന്നാല്‍ ഈ പദ്ധതിയില്‍ അംഗമാകാന്‍ ഭിന്നശേഷിക്കാര്‍ തയ്യാറാകുന്നില്ല. 40 ശതമാനം ഭിന്ന ശേഷിക്കാനാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചാല്‍ പ്രായ വ്യത്യാസം ഇല്ലാതെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അംഗ പരിമിത സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി അനുയാത്ര എന്നപേരില്‍ ക്യാമ്പയിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകള്‍ മുഖേനെ നടപ്പിലാക്കുന്ന പദ്ധതി വൈകല്യങ്ങള്‍ തടയാനും അതിന് കാരണമാകുന്ന അവസ്ഥകള്‍ പ്രതിരോധിക്കാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. അതിനായി വികലാംഗ കൂട്ടായ്മയും സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here