സന്തോഷ് ട്രോഫി: സന്നാഹത്തില്‍ കേരളം എട്ട് ഗോളിന് ജയിച്ചു

Posted on: January 3, 2017 6:21 am | Last updated: January 3, 2017 at 12:24 am

കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ്‌ട്രോഫി യോഗ്യതാ മത്സരങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച സന്നാഹമത്സരത്തില്‍ ആതിഥേയരായ കേരളത്തിന് വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ്് കണ്ണൂര്‍ ആര്‍മി ഇലവനെ തകര്‍ത്തത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കേരളം പുറത്തെടുത്തത്. കേരളത്തിന് വേണ്ടി രാഹുലും മുഹമ്മദും രണ്ട് ഗോളുകള്‍ വീതവും , മുഹമ്മദ് സഹല്‍, ജോബി ,ക്യാപ്റ്റന്‍ ഉസ്മാന്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി.

ഒരു ഗോള്‍ എല്‍ദോയുടെ ഷോട്ട് ആര്‍മിയുടെ താരത്തിനെ ടച്ച് ചെയ്താണ് ഗോളായത്. താരങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്നും ചെയ്ത വര്‍ക്കുകള്‍ വിജയകരമാണെന്ന്‌ബോധ്യപ്പെടുന്നതോടൊപ്പം വരും മത്സരങ്ങളില്‍ പിഴവുകള്‍ തിരുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റ് നിയന്ത്രിക്കുന്ന റഫറിമാരുള്‍പ്പെട്ട ആറംഗ സംഘവും ഇന്ന് എത്തും.