സിറാജുല്‍ ഹുദാ സില്‍വര്‍ജൂബിലി കര്‍ണാടക സന്ദേശയാത്രക്ക് തുടക്കം

Posted on: January 3, 2017 12:17 am | Last updated: January 3, 2017 at 12:17 am
SHARE
സിറാജുല്‍ഹുദാസില്‍വര്‍ജൂബിലികര്‍ണാടക സന്ദേശയാത്രയില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തുന്നു.

കുറ്റിയാടി: സിറാജുല്‍ഹുദാ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കര്‍ണാടകയില്‍ നടക്കുന്ന പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രചാരണസന്ദേശയാത്ര തുടങ്ങി. ഇന്നലെ ഉടുപ്പി ജില്ലയിലെകുന്താപുരം യൂസുഫ് വലിയ്യുല്ലാഹി ദര്‍ഗാശരീഫ് സിയാറത്തോടുകൂടി ആരംഭിച്ച യാത്ര കര്‍ണാടക സുന്നീകോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പി എം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ അസ്സാഖാഫ് കോട്ടേശ്വരം അധ്യക്ഷത വഹിച്ചു. കര്‍ണാടക എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഷീദ് സൈനി മുഖ്യ പ്രഭാഷണം നടത്തി. അബൂ സുഫ്‌യാന്‍ മദനി, അശ്‌റഫ് സഅദി മള്ളൂര്‍, കെ എച്ച് ഇസ്മാഈല്‍ സഅദി, സി എച്ച് മുഹമ്മദലി സഖാഫി, കെ കെ മുഹ്‌യിദ്ദീന്‍ കാമില്‍സഖാഫി, എച്ച് ഐ യൂസുഫ് സഖാഫി, കാസിംകോയ തങ്ങള്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. ഇല്‍യാസ്, എസ്എസ് എഫ് ഉടുപ്പിജില്ലാ പ്രസിഡന്റ്അശ്‌റഫ്‌റസാ അംജദി, ജനറല്‍സെക്രട്ടറി അബ്ദുറഊഫ് സംബന്ധിച്ചു.

തുടര്‍ന്ന് കാട്പാടിയില്‍ നടന്ന സ്വീകരണ പരിപാടി കര്‍ണാടക മുന്‍ മന്ത്രി വിനയ്കുമാര്‍ സുറകെ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മൈനോറിറ്റി ഡവലപ്‌മെന്റ്‌കോര്‍പറേഷന്‍ ചെയര്‍മാന്‍ എം എ ഗഫൂര്‍സംസാരിച്ചു. യു കെ മുസ്തഫ സഅദി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പടുവിദ്രിയിലുമ മൂടവിദ്രിയിലുമ സ്വീകരണം ഏറ്റുവാങ്ങി. മൂടവിദ്രിയില്‍ എച്ച് ഐ മുഹമ്മദ് മുസ്‌ലിയാര്‍ ഹണ്ടേലിന്റെ അധ്യക്ഷതയില്‍ അബൂസുഫ്‌യാന്‍ മദനി ഉദ്ഘാടനം ചെയ്തു. പി എ ഇബ്‌റാഹീം സഖാഫി ദാവണക്കര സംബന്ധിച്ചു. തുടര്‍ന്ന് കൈക്കമ്പയിലെ സ്വീകരണത്തിന് ശേഷം കാട്ടിപ്പള്ള ജംങ്ങഷനില്‍ സമാപിച്ചു. സയ്യിദ് കുറാ തങ്ങള്‍, മൊയ്തീന്‍ ബാവ എം എല്‍ എ, മുംതാസ് അലി ഹാജി സംബന്ധിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫിസ്വീകരണകേന്ദ്രങ്ങളില്‍ സന്ദേശ പ്രഭാഷണം നടത്തി. ഇന്ന് മംഗലാപുരം ദര്‍ലക്കട്ടയില്‍ നിന്ന് യാത്ര ആരംഭിക്കും. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്‌കെ പി ഹുസൈന്‍ സഅദി, അബ്ബാസ് മുസ്‌ലിയാര്‍ സംബന്ധിക്കും.