Connect with us

National

മോദി ഉട്ടോപ്പ്യയിലെ രാജാവോ: ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനവവിഷയത്തില്‍ രാജ്യത്തോട് മാപ്പു ചോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകണമെന്ന് കാണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എം കെ ആന്റണി. നടക്കാത്ത സ്വപ്‌നം വില്‍ക്കുന്ന ഉട്ട്യോപ്യയിലെ രാജാവാകാന്‍ ശ്രമിക്കാതെ, തെറ്റു ഏറ്റു പറഞ്ഞു രാജ്യത്തെ ജനങ്ങളുടെയാകെ ജീവന്‍ വച്ചു ചൂതാട്ടം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണം. പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭി സംബോധന ചെയ്യാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ നട്ടം തിരിയുന്ന ജനകോടികള്‍ക്കു ആശ്വാസകരമായ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. കടുത്ത നിരാശയും അതൃപ്തിയുമാണു മോദി സമ്മാനിച്ചത്.

ജനകീയ കോടതിയില്‍ മോദി ശിക്ഷിക്കപ്പെടുമെന്നുറപ്പാണ.് അമ്പത് ദിവസത്തിന് ശേഷം നോട്ട് നിരോധനത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ തൂക്കിക്കൊല്ലാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നോട്ട് അസാധുവാക്കലിന് മോദി പറഞ്ഞ കള്ളപ്പണം പിടിക്കല്‍, വ്യാജനോട്ട് ഇല്ലാതാക്കല്‍, അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കല്‍ എന്നീ മൂന്ന് ലക്ഷ്യങ്ങളും സമ്പൂര്‍ണമായി പരാജയപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാനാണ് പദ്ധതി അവസരം നല്‍കിയത്. 2,000 രൂപ നോട്ട് ഇറക്കിയത് കള്ളപ്പണക്കാര്‍ക്കും വ്യാജ നോട്ടുകാര്‍ക്കുമാണ് സഹായകമായതെന്നും ആന്റണി പറഞ്ഞു.

 

Latest