Connect with us

Kerala

മുഖ്യമന്ത്രിക്ക് വധഭീഷണി; സൈബര്‍ സെല്‍ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവിനെതിരേ സൈബര്‍ സെല്‍ കേസെടുത്തു. വിദേശത്ത് ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാളാണ് തന്റെ ഫേസ്ബുക്കിലുടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞും വധഭീഷണി മുഴക്കിയും.

വധഭീഷണി പോസ്റ്റിന്റെ കോപ്പിയടക്കം വെച്ച് കോഴിക്കോട് സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ഡി ജി പിക്കും പരാതികൊടുത്തിരുന്നു. തുടര്‍ന്ന് പരാതിക്കാരനില്‍നിന്ന് സൈബര്‍സെല്‍ മൊഴിയെടുത്ത ശേഷമാണ് പോസ്റ്റിട്ട അജിത്ത് കുറിയന്നൂരിനെതിരേ കേസെടുത്തത്. പിണറായി വിജയനെ കാലപുരിക്ക് അയക്കാന്‍ ഇന്ത്യയിലെ ആര്‍ എസ് എസ് വിചാരിച്ചാല്‍ ഒരു നിമിഷം മതിയെന്നും അതു ചെയ്യാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നുമായിരുന്നു ഭീഷണി. പോസ്റ്റ് പിന്നീട് പിന്‍വലിച്ചിരുന്നു

Latest