Connect with us

National

നോട്ട് നിരോധനത്തിന് ശേഷം പിടികൂടിയത് 4663 കോടി രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഇതുവരെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 4663 കോടി രൂപ പിടിച്ചെടുത്തു. നോട്ട് നിരോധിച്ച നവംബര്‍ എട്ട് മുതല്‍ ജനുവരി ഒന്ന് വരെയുള്ള കണക്കാണിത്. ഇത് കൂടാതെ 562 കോടി രൂപയുടെ കറന്‍സികളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 110 കോടി രൂപയുടെത് പുതിയ നോട്ടുകളാണ്.

കള്ളനോട്ടുകള്‍ പിടികൂടുന്നതിനായി 253 തിരച്ചിലുകളും 556 സര്‍വേകളുമാണ് ആദായ നികുതി വകുപ്പ് നടത്തിയത്. ഇതില്‍ 289 കേസുകളില്‍ പണം കണ്ടെടുത്തു. 5062 കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest