Connect with us

Ongoing News

അഗ്നി- നാല് വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- നാല് വിജയകരമായി വിക്ഷേപിച്ചു. ആണവവാഹക ബാലിസ്റ്റിക് മിസൈല്‍ ഒഡീഷ തീരത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി- അഞ്ചിന്റെ പരീക്ഷണ വിജയത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് അഗ്നി നാലും വിജയക്കുതിപ്പ് നടത്തുന്നത്.
ഡി ആര്‍ ഡി ഒ വികസിപ്പിച്ച അഗ്നി നാലിന്റെ ആറാം വട്ട പരീക്ഷണമാണ് ഇന്നലെ നടന്നത്. നാലായിരം കിലോമീറ്ററാണ് അഗ്നി നാലിന്റെ ദൂരപരിധി. അഗ്നി അഞ്ചിന് അയ്യായിരം കിലോമീറ്ററാണ് ദൂരപരിധി. അഗ്നി- നാലിന് ഇരുപത് മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമാണുള്ളത്. അഞ്ചാം തലമുറ കമ്പ്യൂട്ടര്‍ സംവിധാനമാണ് അഗ്നി നാലിനുള്ളത്. അഗ്നി- ഒന്ന്, അഗ്നി- രണ്ട്, പൃഥ്വി എന്നിവ ഉപ്പോള്‍ ഇന്ത്യയുടെ സൈനിക ശക്തിയുടെ ഭാഗമാണ്. അഗ്നി അഞ്ചും, നാലും വരുന്നതോടെ പ്രതിരോധ മേഖലയില്‍ വലിയ ആത്മവിശ്വാസമാണ് കൈവരുന്നത്.

ബഹിരാകാശത്തെത്തി വര്‍ധിത വേഗത്തോടെ ഭൗമോപരിതലത്തില്‍ തന്നെ തിരിച്ചെത്തുകയും ലക്ഷ്യത്തിലേക്ക് കുതിക്കുകയുമാണ് ബാലിസ്റ്റിക് മിസൈലുകളുടെ സവിശേഷത. ഭൗമോപരിതലത്തിലേക്ക് തിരിച്ചെത്തുമ്പോഴുള്ള താപനിയന്ത്രണമാണ് പ്രധാനം.

---- facebook comment plugin here -----

Latest