Connect with us

Gulf

സിറിയന്‍ ജനതക്ക് മരുന്നുകളെത്തിച്ച് ഖത്വര്‍ ചാരിറ്റി സഹായം

Published

|

Last Updated

ദോഹ: വീട് നഷ്ടപ്പെട്ട ഹലിലെ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്ക് ഖത്വര്‍ ചാരിറ്റി 65 ടണ്‍ മരുന്നും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. ഖത്വര്‍ ഡവലപ്‌മെന്റ് ഫണ്ടാണ് പദ്ധതികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. മരുന്നും ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുമാണ് അലെപ്പോയിലെ സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കുമായി നല്‍കിയത്. മുറിവ് പറ്റിയവര്‍ക്കും മാറാരോഗങ്ങളുള്ളവര്‍ക്കും ഗുരുതരമായി പരുക്കേറ്റവര്‍ക്കുമുള്ള മരുന്നുകളും മറ്റുമാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.

അനസ്‌തേഷ്യ, ആന്റിബയോട്ടിക്, ഞരമ്പുകളില്‍ ഉപയോഗിക്കുന്ന ഫഌയിഡ്, പ്രാഥമിക ആരോഗ്യ പരിചരണ മരുന്നുകള്‍, ബോണ്‍ ഫാസ്റ്റണര്‍, ശസ്ത്രക്രിയ സാമഗ്രികള്‍, തീവ്ര പരിചരണ മരുന്നുകള്‍ എന്നിവയാണ് വൈദ്യസഹായ വിതരണത്തില്‍ ഉള്‍പ്പെടുന്നത്. അലെപ്പോയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് അലെപ്പോയിലെയും ഇഡ്‌ലിബിലേയും എട്ട് ആശുപത്രികള്‍, യു ഒ എസ് എസ്എം ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
ഖത്വര്‍ ചാരിറ്റിയുടെ സിറിയ ഹ്യൂമാനിറ്റേറിയന്‍ റെസ്‌പോണ്‍സ് പ്ലാനിന്റെ ഭാഗമായാണ് മരുന്ന് വിതരണം നടത്തുക. യു എന്‍ ഓഫിസാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. തുര്‍ക്കി- സിറിയന്‍ അതിര്‍ത്തിയിലെ ഇരുപതിനായിരത്തോളം ജനങ്ങള്‍ക്ക് 12 ട്രക്കുകളിലായി ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിച്ചു.