രാജ്യത്ത് ശക്തമായ പ്രതിപക്ഷ കക്ഷി ഉയര്‍ന്ന് വരാത്തതുകൊണ്ടാണ് ബിജെപി ഇപ്പോഴും ഭരണത്തില്‍ തുടരുന്നത്: പികെ കുഞ്ഞാലിക്കുട്ടി

Posted on: January 2, 2017 9:32 pm | Last updated: January 2, 2017 at 9:32 pm

മലപ്പുറം: രാജ്യത്ത് ശക്തമായ പ്രതിപക്ഷ കക്ഷി ഉയര്‍ന്ന് വരാത്തതുകൊണ്ടാണ് ബിജെപി ഇപ്പോഴും ഭരണത്തില്‍ തുടരുന്നതെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

കാറ്റുപോയ ബലൂണ്‍പോലെയാണ് നോട്ട് അസാധുവാക്കലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയെ ആളുകള്‍ക്ക് മടുത്തുവെങ്കിലും അവര്‍ക്ക് മുന്നില്‍ ഒരു ബദല്‍ കാണാനില്ല. ഡല്‍ഹിയില്‍ രാജ്യത്തിന് വേണ്ടി ഒരു ഭരണവ്യവസ്ഥ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ വന്ന് ‘എല്ലാം ഞാനാണെന്ന്’ പറയുകയാണ്. രാജഭരണമാണ് നിലവിലുള്ളതെന്നാണ് ഇയാളുടെ വിചാരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് അവസരത്തിനൊത്ത് ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.