ഖത്വറില്‍ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ട് പദ്ധതിച്ചെലവുകള്‍ ഉയര്‍ത്തുന്നു

Posted on: January 2, 2017 9:23 pm | Last updated: January 4, 2017 at 10:00 pm

ദോഹ: സബ്‌സിഡികളും ആനുകൂല്യങ്ങളും വെട്ടിക്കുറിച്ച് ചെലവു കുറക്കാന്‍ ശ്രമിക്കുമ്പോഴും ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യംവെച്ച് ഖത്വര്‍ പദ്ധച്ചെലവുകള്‍ ഉയര്‍ത്തുകയാണെന്ന് ഖത്വര്‍ നാഷനല്‍ ബേങ്ക് സാമ്പത്തിക റിപ്പോര്‍ട്ട്. വളര്‍ച്ചയുടെ പ്രധാന യന്ത്രം എന്ന രീതിയില്‍ പരിഗണിച്ചാണ് പദ്ധതികള്‍ക്കായി രാജ്യം കൂടുതല്‍ തുക ചെലവിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തിയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ചും ദീര്‍ഘകാലം നേട്ടം കൈവരിക്കാനാണ് രാജ്യം ശ്രമിക്കുന്നത്.

ഈ വര്‍ഷത്തേക്കു വേണ്ടി അവതരിപ്പിച്ച ബജറ്റില്‍ കമ്മി 46.2 ബില്യന്‍ റിയാലില്‍നിന്ന് 28.4 ബില്യനായി കുറഞ്ഞത് സര്‍ക്കാര്‍ വരുമാനത്തില്‍ കുറവുണ്ടാക്കുകയും ആനുകൂല്യങ്ങളും സൗജന്യങ്ങള്‍ നിയന്ത്രിക്കുന്നത് തുടരുന്നതിനും സാഹചര്യമൊരുക്കുമെങ്കിലും പദ്ധതിച്ചെലവുകളില്‍ കുറവരു വരുത്താന്‍ സര്‍ക്കാര്‍ സനനമാമായിട്ടില്ല. ലോകകപ്പിനു വേണ്ടി നിര്‍മിക്കുന്ന പദ്ദതികള്‍ക്കുള്‍പ്പെ ഈ വര്‍ഷം അടിസ്ഥാന വികസന മേഖലയിലെ ചെലവുകള്‍ ഉയരുമെന്ന് ക്യു എന്‍ ബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബജറ്റില്‍ ഒമ്പതു ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. അതേസമയം ബജറ്റിലെ ആകെ ചെലവുകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.0 ശതമാനം കുറഞ്ഞു. ജീവനക്കാരുടെ ശമ്പളയിനത്തിലുള്ള ചെലവില്‍ 6.6 ശതമാനമാണ് കുറവു വരുന്നത്.
ബജറ്റിലെ ആകെ ചെലവിന്റെ 21.2 ശതമാനമാണ് പദ്ധതി മേഖലയിലേക്ക് മാറ്റി വെച്ചിരിക്കുന്നത്. ആരോഗ്യത്തിന് 12.3 ശതമാനവും വിദ്യാഭ്യാസത്തിന് 10.4 ശതമാനവും നീക്കി വെച്ചിരിക്കുന്നു. ഈ വര്‍ഷം 46.1 ബില്യന്‍ റിയാലിന്റെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ടാക്കുമെന്നും സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലയില്‍ 374 ബില്യന്‍ റിയാലിന്റെ ഹൈഡ്രോകാര്‍ബണ്‍ പദ്ധതികള്‍ക്കും ആരംഭം കുറിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.