സിപിഐ യോഗത്തില്‍ പിണറായിക്കും എകെ ബാലനുമെതിരെ രൂക്ഷ വിമര്‍ശം

പിണറായി മുണ്ടുടുത്ത മോഡിയെന്ന് വിമർശം
Posted on: January 2, 2017 8:55 pm | Last updated: January 3, 2017 at 10:28 am
SHARE

തിരുവനന്തപുരം: സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എകെ ബാലനുമെതിരെ രൂക്ഷ വിമര്‍ശം. പിണറായി മുണ്ടുടുത്ത മോഡിയാണെന്ന് വരെ വിമരശനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വകുപ്പുകളെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും എല്ലാം തന്റെ നിയന്ത്രണത്തിലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. സിപിഐയുടെ വകുപ്പുകള്‍ അടക്കിഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടതില്ല. മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ലെന്നും ഏകപക്ഷീയമായാണ് മുഖ്യമന്ത്രി പെരുമാറുന്നത് എന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

എകെ ബാലന്‍ ജനിച്ചപ്പോള്‍ തന്നെ ഭരണകരത്താവായിരുന്നോ എന്ന് യോഗത്തില്‍ ചോദ്യമുയരന്നു. സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നേടാന്‍ ആരും കരുതേണ്ടെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here