ബാഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനം; 35 മരണം; 61 പേര്‍ക്ക് പരിക്കേറ്റു

Posted on: January 2, 2017 8:12 pm | Last updated: January 2, 2017 at 8:12 pm

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പടെ 35 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റു. സദര്‍ സിറ്റിയിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലാണ് കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. രാവിലെ ജോലിക്കായി പോകുന്നതിന് കാത്തുനിന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ഐഎസിന്റെ സുന്നി ജിഹാദിസ്റ്റ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഷിയ മുസ്ലീങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.

ശനിയാഴ്ച ബാഗ്ദാദിലെ വ്യാപാരകേന്ദ്രത്തില്‍ 28 പേരുടെ മരണത്തിനിടയാക്കിയ രണ്ടു ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.