Connect with us

Gulf

കുടുംബങ്ങള്‍ക്ക് ഉല്ലസിക്കാന്‍ ഖോര്‍ഫുകാനില്‍ കളിസ്ഥലം ഒരുങ്ങി

Published

|

Last Updated

ഖോര്‍ഫുകാന്‍: കുടുംബങ്ങള്‍ക്ക് ഉല്ലസിക്കാന്‍ ഖോര്‍ഫുകാന്‍ ബീച്ചില്‍ കളിസ്ഥലം ഒരുങ്ങി.
42 റൈഡുകളാണ് കളിസ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. അവധിദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും കുടുംബങ്ങള്‍ക്ക് കുട്ടികളുമായി ഉല്ലസിക്കുന്നതിനാണ് കളിസ്ഥലം ഒരുക്കിയിട്ടുള്ളത്. പരിസരങ്ങളിലെ താമസക്കാര്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്ന് സമീപ വാസികള്‍ പറയുന്നു.
കൂടുതല്‍ സുരക്ഷിതമായി നിര്‍മിച്ച കളിസ്ഥലത്ത് ആവശ്യമായ വിളക്കുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

മറ്റു എമിറേറ്റുകളില്‍ നിന്നും സന്ദര്‍ശകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നത് കാരണം പ്രദേശത്തെ കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളും ആവശ്യമായതിനാലാണ് പുതിയ കളിസ്ഥലം നിര്‍മിച്ചതെന്ന് ഖോര്‍ഫുകാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഫാവിയ അല്‍ ഖിയാദി പറഞ്ഞു.
ഖോര്‍ഫുകാന്‍ തീരത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest