Connect with us

Gulf

ദാനവര്‍ഷം; വാര്‍ത്താപ്രാധാന്യം നേടി കേരളത്തിലെ ഐക്യദാര്‍ഢ്യം

Published

|

Last Updated

ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച 2017 ദാനവര്‍ഷം പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടന്ന ചടങ്ങിന്റെ വാര്‍ത്ത യു എ ഇ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ അല്‍ ഇസ്‌ലാമിയ്യയുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഐക്യദാര്‍ഡ്യത്തിന്റെ വാര്‍ത്തയും ചിത്രവും യു എ ഇയിലെ മുന്‍നിര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ഭരണസാരഥ്യത്തില്‍ യു എ ഇ നടത്തുന്ന നന്മ നിറഞ്ഞ സാമൂഹിക പദ്ധതികള്‍ ലോകരാഷ്ട്രങ്ങള്‍ മാതൃകയാക്കണമെന്ന് കാന്തപുരം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
സമൂഹത്തിന്റെ ദാന ശീലം വളര്‍ത്തുക, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശൈഖ് ഖലീഫ ദാനവര്‍ഷം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Latest