Connect with us

Gulf

അബുദാബി പോലീസ് മരുഭൂമി പട്രോളിംഗിന് തുടക്കമിട്ടു

Published

|

Last Updated

അബുദാബി: അബുദാബി പോലീസ് മരുഭൂമി പട്രോളിംഗിന് തുടക്കമിട്ടു. വിദേശ സഞ്ചാരികളായ സന്ദര്‍ശകര്‍ക്ക് സഫാരി ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് പുറമെ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പോലീസ് മരുഭൂമിയില്‍ പട്രോളിംഗ് ഒരുക്കിയിട്ടുള്ളത്. മരുഭൂമിയില്‍ ക്യാമ്പ് ചെയ്ത് സുരക്ഷ നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ശറഫി മരുഭൂമി പട്രോളിംഗ് ഉദ്ഘാടനം ചെയ്തു.

റോന്തുചുറ്റുന്നതിന് പുറമെ സഞ്ചാരികള്‍ക്ക് ലൊക്കേഷന്‍, വന്യജീവി സങ്കേത പ്രദേശങ്ങള്‍ എന്നിവ പരിചയപ്പെടുത്ത ലുമാ ണ് നല്‍കലുമാണ് പട്രോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി. സഞ്ചാരികള്‍ക്ക് ആശയ വിനിമയം കൈകാര്യം ചെയ്യുന്നതിന് പ്രത്യകം ആപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അബുദാബി പോലീസിന്റെ “ഞങ്ങള്‍ എല്ലാ പോലീസ് ആകുന്നു” എന്ന ക്യാമ്പയിന്റെ ഭാഗമാണ് പുതിയ മരുഭൂമി പോലീസ് സംവിധാനം.

Latest