സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി

Posted on: January 2, 2017 1:10 pm | Last updated: January 2, 2017 at 1:10 pm

ബെംഗളുരു: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി. ബെംഗളൂരു സെഷന്‍സ് കോടതിയില്‍ രാവിലെ 10.30ന് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം ഒമ്പതിലേക്കു മാറ്റി. വ്യവസായി എംകെ കുരുവിളയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

സോളാര്‍ സംരംഭത്തിന് അനുമതി വാഗ്ദാനം ചെയ്ത് കുരുവിളയുടെ കൈയില്‍നിന്നു പണംതട്ടിയെന്ന കേസില്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി 1,60,85,700 രൂപ പരാതിക്കാരന് നല്‍കാന്‍ വിധിച്ചിരുന്നു. ആറു മാസത്തിനകം 12 ശതമാനം പലിശ അടക്കം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.