വാരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ച് നാല് മരണം

Posted on: January 2, 2017 9:10 am | Last updated: January 2, 2017 at 11:32 am
SHARE

എറണാകുളം: വരാപ്പുഴയില്‍ നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് കരുതുന്നത്.

ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍, കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ എന്നിവരും കാറിലുണ്ടായിരുന്ന അക്ഷയ് (24), ജിജീഷ (24) എന്നവരുമാണ് മരിച്ചത്.

ഹരിശങ്കറും കിരണും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരാണ്. അക്ഷയും ജിജീഷയും കുസാറ്റ് വിദ്യാര്‍ഥികളാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here