ബിഎസ്എല്‍എല്ലിന്റെ പുതിയ ഓഫറുകള്‍ പ്രാബല്യത്തില്‍

Posted on: January 1, 2017 1:32 pm | Last updated: January 1, 2017 at 1:32 pm
SHARE

കൊച്ചി: ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ ഓഫറുകള്‍ പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് 146 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. കൂടാതെ 300 എംബി ഡാറ്റയും ലഭിക്കും.

339 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് നമ്പറിലേക്കും ഏത്ര നേരവും വിളിക്കാം. ഇതര കമ്പനികളുടെ നമ്പറുകളിലേക്കും വിളിക്കാമെന്നതാണ് ഈ സ്‌കീമിന്റെ പ്രത്യേകത. കൂടാതെ ഒരു ജിബി ഡാറ്റയും ലഭിക്കും.

പുതിയ പാക്കേജുകളില്‍ കോളുകള്‍ തികച്ചും സൗജന്യമായിരിക്കുമെന്നും ഇത് പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. കൂടാതെ 4400 രൂപയുടെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.