പാലക്കാട് പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു

Posted on: January 1, 2017 12:28 pm | Last updated: January 1, 2017 at 12:28 pm

പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്‍മാറ കൊട്ടേക്കാട് സ്വദേശി സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ പുലര്‍ച്ചെയായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിക്കുകയായിരുന്നു.

സുജിത്തിനൊപ്പമുണ്ടായിരുന്ന അഖിലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാവാം കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.