ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതിയുടെ മരണം: ഭാര്യയും കാമുകനും അറസ്റ്റില്‍

Posted on: December 31, 2016 12:03 pm | Last updated: December 31, 2016 at 12:03 pm
SHARE

റിയോഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഗ്രീക്ക് സ്ഥാനപതി ക്യരിയാക്കോസ് അമിറിഡിസിനെ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമിറിഡിസിന്റെ ബ്രസീലുകാരിയായ ഭാര്യ ഒലിവേറിയയും (40) സെര്‍ജിയോ ഗോമസ് മോറിയ (29) എന്ന പോലീസുകാരനുമാണ് പിടിയിലായത്.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കാറില്‍ പുറപ്പെട്ട അമിറിഡിസ് തിരിച്ചെത്തിയില്ലെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അവരുടെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് നടത്തിയ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.