Connect with us

Kerala

എം.ടി.വാസുദേവന്‍ നായരെ അപമാനിച്ചിട്ടില്ലെന്ന് കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: എം.ടി.വാസുദേവന്‍ നായരെ അപമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച് എം.ടി അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തി. ബിജെപിയുടെ അഭിപ്രായം ബിജെപി നേതാക്കള്‍ വ്യക്തമാക്കി. അത് അപമാനിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെ ധനമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എം.ടിയുടെ അഭിപ്രായത്തിന് ബിജെപി നല്‍കിയ മറുപടി സമാനമായ രീതിയില്‍ എടുത്താല്‍ മതിയാകും. സിപിഎം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നം എന്ന നിലപാട് ശരിയല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.