വരാനിരിക്കുന്നത് നല്ല നാളുകളെന്ന് രാജ്‌നാഥ് സിംഗ്‌

Posted on: December 30, 2016 11:53 am | Last updated: December 30, 2016 at 11:53 am
SHARE

തൃശൂര്‍: രാജ്യത്ത് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അടുത്ത ദിവസം തീരും. രാജ്യത്ത് അഴിമതിയില്ലാത്ത സുതാര്യമായ സമ്പദ്‌വ്യവസ്ഥയുള്ള നല്ല ദിനങ്ങളാണ് ഇനി വരുന്നതെന്നും രാജ്‌നാഥ്‌സിംഗ് പറഞ്ഞു.
ഇന്നലെ വെളുപ്പിന് രാജ്‌നാഥ് സിംഗ് ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് രാജ്‌നാഥ്‌സിംഗിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഏര്‍പ്പെടുത്തിയത്. ദേവസ്വം ചെയര്‍മാന്‍ എന്‍—പീതാംബരക്കുറുപ്പ്, ബി ജെ പി നേതാക്കളായ പി കെ—കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണന്‍, എ നാഗേഷ് തുടങ്ങിയവര്‍ രാജ്‌നാഥ്‌സിംഗിനെ സ്വീകരിച്ചു.—

 

LEAVE A REPLY

Please enter your comment!
Please enter your name here