പുതുവത്സരാഘോഷം; ദുബൈ പോലീസിന് 400 പ്രത്യേക സുരക്ഷാ സംഘങ്ങള്‍

Posted on: December 28, 2016 7:53 pm | Last updated: December 28, 2016 at 7:53 pm
SHARE

ദുബൈ: പുതുവത്സര ആഘോഷങ്ങള്‍ക്ക് സുരക്ഷാ ശക്തമാക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 400 പട്രോള്‍ സംഘങ്ങളെ വിന്യസിക്കുമെന്ന് ദുബൈ പോലീസ് സി ഐ ഡി വിഭാഗം. ഡിസംബര്‍ 31 മുതല്‍ തന്നെ പ്രത്യക സംഘങ്ങളെ നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പട്രോള്‍ സംഘങ്ങള്‍ക്ക് ആധുനിക സംവിധാനങ്ങളോട് കൂടിയ 470 കാറുകളുണ്ടാകും. വനിതാ പോലീസ് സംഘങ്ങള്‍ ഉള്‍പെടെ പ്രത്യേക ഇന്റലിജന്‍സ് വിഭാഗവും നഗരത്തിന്റെ സുരക്ഷക്കായി തയ്യാറെടുത്തിട്ടുണ്ട്. ഇവരെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ വിന്യസിക്കും. പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ ദുബൈ പോലീസിന്റെ ടൂറിസ്റ്റ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള പ്രത്യേക സംഘം പട്രോളിംഗ് നടത്തും.
നോണ്‍ എമര്‍ജന്‍സി കേസുകള്‍ക്ക് 901 എന്ന നമ്പറിലും എമര്‍ജന്‍സി കേസുകളോ മറ്റ് അന്വേഷണങ്ങള്‍ക്കോ 999 എന്ന നമ്പറിലും ബന്ധപ്പെടണം. ജന ബാഹുല്യമുള്ള ഇടങ്ങളില്‍ സംഭവിക്കുന്ന ചെറിയ അപകടങ്ങള്‍പോലും ദുബൈ പോലീസിനെ വിവരമറിയിക്കണം.

ആഘോഷ ദിനങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമാണ് പ്രത്യേകസംഘത്തെ വിന്യസിക്കുന്നതെന്ന് ദുബൈ പോലീസ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ മേധാവിയും പ്രൊടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here