അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസ് പാളംതെറ്റി; രണ്ട് മരണം

Posted on: December 28, 2016 8:52 am | Last updated: December 28, 2016 at 12:49 pm
SHARE

കാണ്‍പൂര്‍: അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസ് പാളം തെറ്റി രണ്ടുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ട്രെയിനിന്റെ 15 കോച്ചുകളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

റെയില്‍വ ഉദ്യോഗസ്ഥരുടേയും ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാണ്‍പൂരില്‍ നിന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അപകടകാരണം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here