നോട്ട് നിരോധനം: തോമസ് ഐസകുമായി സംവാദത്തിന് തയ്യാറെന്ന് കെ സുരേന്ദ്രന്‍

Posted on: December 26, 2016 4:49 pm | Last updated: December 26, 2016 at 9:20 pm
SHARE

തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ തോമസ് ഐസകിന്റെ പരസ്യസംവാദത്തിനുള്ള വെല്ലുവിളി സ്വീകരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംവാദത്തിന് തയ്യാറാണെന്നും സംവാദത്തിന് എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും തോമസ് ഐസക് അറിയിച്ചാല്‍ മതിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നോട്ട് നിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തോമസ് ഐസക് കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ സംഘടിതമായി വന്ന് തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കണം. പകരം സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളോട് സംവാദത്തിന് തയ്യാറാണെന്നും ഏത് ചോദ്യത്തിനും ഉത്തരം നല്‍കാമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here