Connect with us

National

സഹായമഭ്യര്‍ഥിച്ച് ഫാദര്‍ ടോം ഉഴന്നാലിന്റെ വീഡിയോ സന്ദേശം

Published

|

Last Updated

തിരുവനന്തപുരം: യമനില്‍ ഐഎസ് തീവ്രവാദികള്‍ തടവിലാക്കിയ ഫാദര്‍ ടോം ഉഴന്നാലിലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നു. മോചനത്തിന് സഹായിക്കണമെന്ന് വീഡിയോയില്‍ പറയുന്നു. രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാറും മോചനത്തിനായി ഇടപെടണം. ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

ഒരു ഇന്ത്യക്കാരനായതിനാലാണ് തനിക്ക് ഈ ഗതി വന്നത്. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ മോചനം ലഭിക്കുമായിരുന്നു. തന്നോടൊപ്പം ബന്ധിയാക്കപ്പെട്ടിരുന്ന ഫ്രഞ്ച് വനിതയെ അവിടത്തെ സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയവര്‍ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

അബുദാബിയിലുള്ള ബന്ധുവഴിയാണ് തങ്ങള്‍ക്ക് വീഡിയോ ലഭിച്ചതെന്ന് ഫാദര്‍ ടോം ഉഴന്നാലിലിന്റെ കേരളത്തിലുള്ള ബന്ധുക്കള്‍ പറഞ്ഞു.

Latest