ധാര്‍മ്മികതയെ കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം വ്യക്തമായി: ഉമ്മന്‍ ചാണ്ടി

Posted on: December 24, 2016 6:26 pm | Last updated: December 24, 2016 at 9:57 pm

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോള്‍ ധാര്‍മികതയെക്കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം വ്യക്തമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ധാര്‍മ്മികത ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചേരി ബേബി വധക്കേസ് പ്രതിയായ എംഎം മണി മന്ത്രിയായി തൂടരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്തിയെന്ന മണിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.