Connect with us

Kerala

നിലമ്പൂരില്‍ പിവി അന്‍വറിനെ എതിര്‍ത്തവര്‍ക്കെതിരെ നടപടി

Published

|

Last Updated

മലപ്പുറം: നിലമ്പൂരില്‍ പി.വി.അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പരസ്യമായി പ്രതിഷേധിച്ച സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി ഉറപ്പായി. അന്‍വറിനെതിരെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് സിപിഐഎം തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിവി അന്‍വര്‍ വരുന്നതിനെ എതിര്‍ത്ത നേതാക്കള്‍ക്കെതിരെയാണ് സിപിഐഎം അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. എടക്കര ഏരിയാ സെക്രട്ടറി കെആര്‍ ജയചന്ദനെ സ്ഥാനത്ത് നിന്ന് മാറ്റും. ഏരിയാ സെന്റര്‍ അംഗങ്ങളായ മൂന്നു പേര്‍ക്കെതിരെയും നടപടിയെടുക്കും. കെആര്‍ ജയചന്ദനെ സ്ഥാനത്ത് നിന്ന് മാറ്റി ജില്ലാ സെക്രട്ടറിയേറ്റംഗം വിഎം ഷൗക്കത്തലിക്ക് ചുമതല നല്‍കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ മത്സരിച്ച തോമസ് എം മാത്യുവിന് ഒരവസരം കൂടി നല്‍കണമെന്നായിരുന്നു എടക്കര ഏരിയാക്കമ്മിറ്റിയുടെ ആവശ്യം.എന്നാല്‍ നേതൃത്വം പിവി അന്‍വറിനൊപ്പം നില്‍ക്കുകയായിരുന്നു.

Latest