Connect with us

Kozhikode

ഡാറ്റ റീച്ചാര്‍ജ് മാജിക്കുമായി ഐഡിയ

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ മുന്‍നിര ടെലികോം ഓപറേറ്റര്‍മാരായ ഐഡിയ സെല്ലുലാര്‍, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഡാറ്റാ മാജിക് റീചാര്‍ജ് ഓഫര്‍ അവതരിപ്പിച്ചു. 69 രൂപയുടെ ഡാറ്റാ മാജിക് റീചാര്‍ജ് ഓഫറില്‍, ഒരു ജി ബി വരെ ഡാറ്റാ ആനുകൂല്യം ലഭിക്കുന്നതിനുള്ള അവസരവും 280 എംബിയുടെ ഉറപ്പായ ഡാറ്റാ ആനുകൂല്യവും ഉള്‍പ്പെടും.

ഈ ഓഫര്‍ തിരഞ്ഞെടുക്കുന്ന ഐഡിയ ഉപഭോക്താക്കള്‍ക്ക് അപ്പോള്‍ തന്നെ 280 എംബിയുടെ ഡാറ്റ ആനുകൂല്യവും ലഭിക്കും. ഒപ്പം ഭാഗ്യവാന്‍മാര്‍ക്ക് 500 എംബി, 750 എംബി അല്ലെങ്കില്‍ 1 ജിബി വരെ ലഭിക്കാനുള്ള അവസരവും ലഭ്യമാകും. ക്രിസ്തുമസ് പുതുവത്സര സമ്മാനമായാണ് നൂതനമായ ഡാറ്റ മാജിക് റീച്ചാര്‍ജ് ഓഫര്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതെന്ന് ഐഡിയ സെല്ലുലാറിന്റെ കേരളത്തിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.