Connect with us

National

പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെ വെടിവെച്ചുകൊന്ന് സ്വയം വെടിവെച്ചു മരിച്ചു

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാന്‍ പോലീസിലെ ഭീകര വിരുദ്ധ സക്വാഡിലെ അഡീഷണല്‍ എസ് പി സ്ത്രീയെ വെടിവെച്ചുകൊന്ന് സ്വയം വെടിവെച്ച് മരിച്ചു. ശിവദാപുരയിലാണ് സംഭവം. യുവതിയെയും പോലീസുകാരനെയും കൊല്ലപ്പെട്ട നിലയില്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പോലീസ് കണ്ടെത്തുകയായിരുന്നു. ആശിശ് പ്രഭാകര്‍ എന്ന പോലീസുകാരനാണ് യുവതിയെ തന്റെ സര്‍വീസ് റിവോള്‍വര്‍ കൊണ്ട് വെടിവെച്ചുകൊന്നത്. മൃതദേഹങ്ങള്‍ ശിവദാസപുരത്തെ പ്രാന്തപ്രദേശത്ത് പോലീസുകാരന്റെ കാറിനുള്ളില്‍ വെച്ചാണ് കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങളായി പ്രഭാകര്‍ ഓഫീസില്‍ നിന്ന് നേരത്തെ പോകാറുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വെടിയുതിര്‍ക്കുന്നതിന്റെ മുമ്പ് കാറില്‍ ഇരുവരും തമ്മില്‍ കലഹങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കാറില്‍ രണ്ട് മൃതദേഹങ്ങള്‍ ഉണ്ടെന്ന വിവരം ആത്മഹത്യ ചെയ്യുന്നതിന്റെ മുമ്പ് പ്രഭാകര്‍ തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിച്ചത്.