Connect with us

National

225 കടലാസ് പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: 225 കടലാസ് പാര്‍ട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. 2005 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികള്‍ക്ക് എതിരെയാണ് നടപടി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രത്യക്ഷ നികുതി വകുപ്പിനോട് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു.

1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. ഇതനുസരിച്ചാണ് നടപടി. അതേസമയം പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല.

കടലാസ് പാര്‍ട്ടികളില്‍ പലതും വ്യാജ വിലാസങ്ങളാണ് നല്‍കിയിരുന്നത്. ഇവയില്‍ ചില പാര്‍ട്ടിള്‍ കേന്ദ്ര മന്ത്രിമാരുടെ ഓഫീസ് വിലാസവും പാട്യാല കോടതിയിലെ അഭിഭാഷകരുടെ ചേംബറിന്റെ വിലാസവുമാണ് നല്‍കിയിരുന്നത്.

Latest