Connect with us

Gulf

വിവിധ മന്ത്രാലയങ്ങളുടെ സേവനം ഹുകൂമി പോര്‍ട്ടലില്‍ ലഭ്യമാക്കും

Published

|

Last Updated

ദോഹ: വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുന്നതി ഹുകൂമി വെബ് പോര്‍ട്ടല്‍ ധാരണയായി. പോര്‍ട്ടലിലൂടെ ഏറ്റവും പുതിയ വിവരങ്ങളും സേവനങ്ങളും രാജ്യത്തെ പൊതുജനങ്ങളിലേക്കത്തെിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇത്. ഖത്വറിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും മന്ത്രാലയങ്ങളുമായും സഹകരണ കരാറുകളില്‍ അടുത്ത് തന്നെ ഹുകൂമി വെബ്‌പോര്‍ട്ടല്‍ ഒപ്പുവെക്കുമെന്ന് കമ്യൂണിക്കേഷന്‍ മന്ത്രാലയം വെളിപ്പെടുത്തി.

ഖത്വറിന്റെ പ്രധാന ആസൂത്രണ പദ്ധതിയായ വിഷന്‍ 2020മായി ബന്ധപ്പെട്ട് രാജ്യത്തത്തെുന്ന സന്ദര്‍ശകരുള്‍പ്പെടെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും പുതിയ സേവനങ്ങള്‍ പോര്‍ട്ടലിലൂടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. 2008ലാണ് ഹുകൂമി വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നത്. 2010ഓടെ കൂടുതല്‍ സേവനങ്ങള്‍ ഹുകൂമി വഴിയാക്കി പോര്‍ട്ടല്‍ വിപുലീകരിക്കുകയും ചെയ്തുവെന്നും പോര്‍ട്ടലിന്റെ മൂന്നാം പതിപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 1300 സേവനങ്ങളാണ് ഹുകൂമി വഴി നല്‍കുന്നത്. ഇതില്‍ 650ഓളം സേവനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കമ്പനികള്‍ക്കും സന്ദര്‍ശകര്‍ക്കും പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ്. പൂര്‍ണമായും സര്‍ക്കാറുമായി ബന്ധപ്പെട്ടതും അര്‍ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനങ്ങള്‍ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ഹുകൂമി വഴി നല്‍കുന്നത്.

Latest