വളര്‍ച്ചയില്‍ മികച്ച 15 ഗള്‍ഫ് കമ്പനികളില്‍ 90 ശതമാനവും ഖത്വര്‍, സഊദി രാജ്യങ്ങളില്‍

Posted on: December 23, 2016 7:00 pm | Last updated: December 23, 2016 at 7:00 pm
SHARE

ദോഹ: ഗള്‍ഫ് നാടുകളിളില്‍ അതിവേഗ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന 15 മുന്‍നിര കമ്പനികളില്‍ പതിമൂന്നും (90 ശതമാനം) ഖത്വറില്‍നിന്നും സഊദി അറേബ്യയില്‍ നിന്നും. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത് ഖത്വര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണ്. ഒന്നും മൂന്നും സ്ഥാനങ്ങളില്‍ സഊദി സ്ഥാപനങ്ങളാണുള്ളത്. മാര്‍മോര്‍ മിന ഇന്റലിജന്‍സ് തയറാക്കിയ റിപ്പോര്‍ട്ടിലാണിത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുഞ്ഞത് 20 ശതമാനം വളര്‍ച്ച കൈവിരച്ച ജി സി സി കമ്പനികളുടെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മികച്ച കാഴ്ച്ചപാടും പ്രവര്‍ത്തന പദ്ധതികളുമാണ് കമ്പനികളെ മികവിലേക്കു നയിക്കുന്നതെന്ന് പഠനം കണ്ടെത്തുന്നു. ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നിതിനും പ്രതിസന്ധികള്‍ മാനേജ് ചെയ്യുന്നതിനും ഈ കമ്പനികല്‍ക്ക് നയങ്ങളുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികള്‍ എങ്ങനെ മികവു കൈവരിച്ചു എന്നുകൂടി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
20 മുതതല്‍ 63 ശതമാനം വരെയാണ് കമ്പനികള്‍ വാര്‍ഷിക വളര്‍ച്ചകൈവരിച്ചത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്താണ് പഠനം. പത്തു കമ്പനികള്‍ രണ്ടക്ക വളര്‍ച്ച ഓഹരി വിലയില്‍ കൈവരിച്ചിട്ടുണ്ട്. ജി സി സിയിലെ മറ്റു ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളേക്കാള്‍ എല്ലാ രംഗത്തും മികവു പുലര്‍ത്തിയ കമ്പനികള്‍കൂടിയാണിവ. സഊദി അറേബ്യന്‍ മൈനിംഗ് കമ്പനിയായ മആദിന്‍ ആണ് പട്ടികയില്‍ ഒന്നാമത്. 63 ശതമാനമാണ് കമ്പനിയുടെ വാര്‍ഷിക വളര്‍ച്ച. വാര്‍ഷകി അറ്റാദായവും രണ്ടക്ക വളര്‍ച്ച നേടിയിട്ടുണ്ട്.
രണ്ടാമത്തെ കമ്പനിയായി ഖത്വര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാര്‍ഷിക വളര്‍ച്ച 40 ശതമാനമാണ്. വാര്‍ഷിക വരുമാനത്തില്‍ 15 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിരിക്കുന്നു. പട്ടികയിലെ മൂന്നാമത്തെ കമ്പനി ബുപ അറേബ്യ കോപറേറ്റീവ് ഇന്‍ഷ്വറന്‍സ് കമ്പനി (സഊദി) ആണ്. 40 ശതമാനമാണ് വാര്‍ഷിക വരുമാന വര്‍ധന. അറ്റാദായം രണ്ടക്ക വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here