Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിയന്ത്രിക്കണമെന്ന് എംഡി

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിയന്ത്രിക്കണമെന്ന് എംഡി രാജമാണിക്യം. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി. സൗജന്യ യാത്ര സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രിക്കണം. സൗജന്യ യാത്ര വന്‍ നഷ്ടമാണെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്. ഇത് മൂലം ദിവസേന ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുവെന്നും കെഎസ്ആര്‍ടിസി എംഡി സര്‍ക്കാറിനയച്ച കത്തില്‍ പറയുന്നു.

ഇതിന് പുറമെ സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്തണം, സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുത് തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിക്കുന്നുണ്ട്.

Latest