ഭിന്നശേഷിക്കാരുടെ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത: കാന്തപുരം

Posted on: December 23, 2016 12:45 am | Last updated: December 23, 2016 at 12:28 am
SHARE

തൃശൂര്‍: ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പഞ്ചായത്തിലെ തലക്കോട്ടുകരയില്‍ ആരംഭിച്ച മര്‍ക്കസ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ സംരക്ഷണവും മാനസിക വികസനവും ലക്ഷ്യമിട്ടാണ് മര്‍ക്കസുസഖാഫത്തി സുന്നിയ്യ ഇത്തരം സംരംഭവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി എ സി മൊയ്തീനും പ്രഥമ അഡ്മിഷന്‍ ഒറ്റപ്പാലം എം പി. പി കെ ബിജുവും നിര്‍വഹിച്ചു. സഊദി അറേബ്യ പോലീസ് മേധാവി ഡോ. അബ്ദുല്‍ അസീസ് മുസഫിര്‍ ആലി മൂസ മുഖ്യാഥിതിയായിരുന്നു. സംസ്ഥാന പിന്നാക്ക കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി, സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി, കെ എസ് കരീം ചൂണ്ടല്‍, പഞ്ചായത്ത് പ്രസി. ടി എം റഷീദ്തുടങ്ങിയവര്‍ പ്രസംഗിച്ചു. വി അബ്ദുറഹീം മിസ്ബാഹി സ്വാഗതവും കണ്‍വീനര്‍ കെ കെ ജമാലുദ്ദീന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here