Connect with us

Kerala

യു ഡി എഫ് സര്‍ക്കാര്‍ കാലത്തെ ബന്ധുനിയമനങ്ങള്‍: നാളെ കോടതി വിധി

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ കോടതി നാളെ വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് വിധിപറയുക. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന 14 ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് നാളെ കോടതി വിധി പറയുന്നത്്. ഇന്ന് വിധി പറയാനാണ് വെച്ചിരുന്നതെങ്കിലും പരാതിക്കാരന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തിലാണ് കേസ്്് നാളത്തേക്ക്്് മാറ്റിയത്.
കഴിഞ്ഞ അഞ്ച്്് വര്‍ഷക്കാലയളവില്‍ നടന്ന 14 നിയമനങ്ങള്‍ ബന്ധുനിയമനങ്ങളാണെന്നാണ് ഹരജിയിലെ ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്്, കെ സി ജോസഫ്്്, പി കെ ജയലക്ഷ്മി എന്നിവരാണ് ഹരജിയിലെ എതിര്‍കക്ഷികള്‍.

രേഖകളില്‍ കഴമ്പുണ്ടെങ്കില്‍ കോടതിക്ക് തുടര്‍നടപടി സ്വീകരിക്കാമെന്ന് വിജിലന്‍സ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹരജിയിലെ ആരോപണങ്ങളിന്മേല്‍ അന്വേഷണം നടത്താമെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എ എച്ച് ഹഫീസ് നല്‍കിയ പരാതിയിലാണ് കോടതി നടപടി.

Latest