അലെപ്പോയില്‍ ഒഴിപ്പിക്കല്‍ ഉടന്‍ അവസാനിക്കും

Posted on: December 21, 2016 11:40 pm | Last updated: December 21, 2016 at 11:38 pm

അലെപ്പോ: വിമതരുടെ ശക്തി കേന്ദ്രമായിരുന്ന വടക്കന്‍ സിറിയയിലെ അലെപ്പോയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തിയെന്ന് യു എന്‍ നിരീക്ഷകര്‍. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തെ ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട യു എന്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ണമാകുമെന്നും 37,500 ഓളം പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.