രഞ്ജിട്രോഫിക്കിടെ മോശം പെരുമാറ്റം; സഞ്ജു വി സാംസണെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല

Posted on: December 21, 2016 7:36 pm | Last updated: December 21, 2016 at 7:36 pm

കൊച്ചി: രഞ്ജിട്രോഫിക്കിടെ മോശം പെരുമാറ്റമടക്കമുള്ള ആരോപണങ്ങളില്‍ ഉള്‍പ്പെട്ട കേരള ക്രിക്കറ്റ് താരം സഞ്ജു വി.സാംസണെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ലെന്ന് സൂചന. സംഭവത്തില്‍ ഖേദംപ്രകടിപ്പിച്ച് സഞ്ജു രംഗത്തെത്തിയതോടെയാണ് കടുത്ത നടപടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒഴിവാക്കുന്നത്. ഖേദംപ്രകടിപ്പിച്ച്‌കൊണ്ട് സഞ്ജു കെസിഎയ്ക്കു കത്തെഴുതി. കരിയറില്‍ ആദ്യമായുണ്ടായ പിഴവ് ക്ഷമിക്കണമെന്ന് സഞ്ജു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതായാണ് സൂചന. സഞ്ജുവിനെതിരേയുള്ള നടപടി തീരുമാനിക്കുന്നതിനായി കെസിഎ അച്ചടക്ക സമിതി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്.

ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തിയശേഷം പരുഷമായി പെരുമാറിയതായാണ് ആരോപണം..