മാവോയിസ്റ്റ് ബന്ധത്തില്‍ കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു

Posted on: December 20, 2016 12:31 pm | Last updated: December 21, 2016 at 10:02 am
SHARE

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധത്തില്‍ കസ്റ്റഡിയിലെടുത്ത നദീറിനെ പോലീസ് വിട്ടയച്ചു. എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിട്ടയച്ചത്. നേരത്തെ നദീറിനെതിരെ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇത് വിവാദമായതോടെയാണ് നടപടികളില്‍ നിന്ന് പിന്നോട്ട് പോകാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

നദീറിനെ അറസ്റ്റ്‌ചെയതതിനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എഴുത്തുകാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് ശരിയല്ലെന്ന് കോടിയേരി പറഞ്ഞു.

കമല്‍ സി. ചാവറക്കെതിരെ എടുത്ത കേസ് ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരം നടപടിക്ക് പിന്നില്‍ ചില പോലീസുകാരാണ്. ഇവര്‍ തങ്ങളുടെ താത്പര്യത്തിന് അനുസരിച്ചാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ നയമനുസരിച്ച് പ്രവര്‍ത്തിക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനും പോലീസിനെതിരെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here