Connect with us

Kerala

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: യൂത്ത്‌ലീഗ്

Published

|

Last Updated

ജനറല്‍ സെക്രട്ടറി പികെ ഫിറോസ്‌

കോഴിക്കോട്: ദേശീയ ഗാനത്തെ അവഹേളിച്ചെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയില്‍ എഴുത്തുകാരന്‍ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത്‌ലീഗ്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോ അതോ സി പി എമ്മാണോയെന്ന് സി പി എം നേതൃത്വം വ്യക്തമാക്കണം. പോലീസിന്റെ കയ്യിലുള്ള ലാത്തി ആര്‍ എസ് എസ്സിന്റെ കുറുവടിയായി മാറിയാല്‍ യൂത്ത്‌ലീഗ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍ വി വി മുഹമ്മദലി പങ്കെടുത്തു.