Connect with us

National

ആദായ നികുതി പരിധി നാല് ലക്ഷമാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

Published

|

Last Updated

ന്യൂഡല്‍ഹി: ആദായ നികുതി പരിധി കേന്ദ്ര സര്‍ക്കാര്‍ രണ്ടര ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതിവര്‍ഷ വരുമാനം നാല് മുതല്‍ പത്ത് വരെ ലക്ഷം രൂപയാണെങ്കില്‍ പത്ത് ശതമാനവും പത്ത് മുതല്‍ 15 വരെ ലക്ഷമാണെങ്കില്‍ 15 ശതമാനവും 20 ലക്ഷം വരെ 20 ശതമനാവും 20 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് ആദായ നികുതി ഈടാക്കുക.

നോട്ട് നിരോധം മൂലമുണ്ടായ ജനരോഷം മറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആദായ നികുതി പരിധി ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍ന്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ഫ്രാങ്ക് നൊറോണ അറിയിച്ചു. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest