Connect with us

Gulf

ഗ്ലോബല്‍ വില്ലേജില്‍ ഇലക്ട്രിക് അബ്രകള്‍

Published

|

Last Updated

ഗ്ലോബല്‍ വില്ലേജില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് അബ്രകള്‍

ദുബൈ: ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) പൂര്‍ണമായും വൈദ്യുതി നിയന്ത്രിതമായ ആറ് അബ്രകള്‍ ഒരുക്കി. കഴിഞ്ഞ മാസം ആദ്യത്തില്‍ സന്ദര്‍ശകര്‍ക്കായി ഗ്ലോബല്‍ വില്ലേജ് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ആര്‍ ടി എയുടെ കീഴില്‍ മികവുറ്റ അബ്ര സേവനമാണ് നല്‍കി വരുന്നത്. ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനാരംഭം മുതല്‍ അബ്ര സര്‍വീസുകള്‍ ആര്‍ ടി എ ഒരുക്കിയിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ മികവുറ്റതും വേറിട്ടതുമായ അബ്ര സേവനങ്ങള്‍ ഒരുക്കുന്നതിനാണ് പൂര്‍ണമായി വൈദ്യുതി മൂലം പ്രവര്‍ത്തിക്കുന്ന അബ്രകള്‍ ആഗോള ഗ്രാമത്തിലെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയതെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി മറൈന്‍ ട്രാന്‍സ്‌പോര്‍ട് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഫലാസി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ വില്ലേജിലെത്തിയ സന്ദര്‍ശകരില്‍ 134,738 പേരാണ് അബ്ര സവാരി നടത്തിയത്, അദ്ദേഹം കൂട്ടി ചേര്‍ത്തു. ഗ്ലോബല്‍ വില്ലേജിലെ പ്രധാന ആകര്‍ഷണീയതയായി അബ്ര സവാരി മാറിയിട്ടുണ്ട്. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സന്തോഷവും ആനന്ദവും നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ഈ വര്‍ഷം നവീനമായ രീതിയില്‍ അബ്രകളെ ഒരുക്കിയത്, അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബല്‍ വില്ലേജ് മാനേജ്‌മെന്റുമായി സഹകരിച്ചു നൂതനമായ സംവിധാനങ്ങളോടെ പൈതൃക കലാ ചാരുതയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് രൂപകല്‍പന ചെയ്ത ഇലക്ട്രിക് അബ്രയുടെ ഭാഗമായ ജലയാനങ്ങള്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന വിധത്തിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്, അല്‍ ഫലാസി വ്യക്തമാക്കി.

Latest