ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം

Posted on: December 19, 2016 11:27 am | Last updated: December 19, 2016 at 9:40 pm
SHARE

ചെന്നൈ: ജയലളിതയുടെ തോഴി ശശികല ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട് പ്രമേയം. എഐഎഡിഎംകെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’ ആണ് പ്രമേയം പാസാക്കിയത്. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ആവശ്യം. പ്രമേയം റവന്യൂ മന്ത്രിയും പേരവൈ സംസ്ഥാന സെക്രട്ടറിയുമായ ആര്‍ബി ഉദയകുമാര്‍ പോയസ് ഗാര്‍ഡനിലെത്തി ശശികലക്ക് കൈമാറി.

മറീനയിലുള്ള ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്ത് ചേര്‍ന്ന യോഗത്തിലാണ് സംഘടന പ്രമേയം പാസാക്കിയത്. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍, മന്ത്രിമാരായ കാടാമ്പൂര്‍ രാജു, സേവൂര്‍ എസ് രാമചന്ദ്രന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ തുടങ്ങിയവരും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ശശികലയോട് അഭ്യര്‍ഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here