146 രൂപക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഡാറ്റയും; പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

Posted on: December 17, 2016 8:02 pm | Last updated: December 18, 2016 at 10:34 am
SHARE

കൊച്ചി: കേരള സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. 146 രൂപക്ക് 300 എംബി ഡാറ്റയും രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുമാണ് ഓഫര്‍. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.

339 രൂപക്ക് രാജ്യത്തെവിടേയും പരിധിയില്ലാത്ത വോയ്‌സ് കോളും ഒരു ജിബി ഡാറ്റയും നല്‍കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 28 ദിവസമാണ് കാലാവധി. കേരള സര്‍ക്കിളില്‍ പ്രഖ്യാപിച്ചിട്ടുള്ള 146 രൂപയുടെ അണ്‍ലിമിറ്റഡ് ഓഫറിന് സമാനമായ ഓഫര്‍ 99 രൂപ മുതല്‍ 149 രൂപ വരെയുള്ള വ്യത്യസ്ത പ്ലാനുകളിലായി വിവിധ സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.