Connect with us

Malappuram

വൈദ്യുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

Published

|

Last Updated

തിരൂര്‍: വൈദ്യുതി ഉപഭോക്താക്കളുടെ കുടിശ്ശിക നിവാരണത്തിനായി കെ എസ് ഇ ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. രണ്ട് വര്‍ഷത്തിലധികം കാലയളവിലുള്ള കുടിശ്ശികയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുള്ളവര്‍ക്കും കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും തര്‍ക്കത്തിലുള്ളതുമായ കുടിശ്ശികയുള്ളവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണെന്ന് തിരൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പദ്ധതി പ്രകാരം കുടിശ്ശിക തീര്‍പ്പാക്കുന്നവര്‍ കറണ്ട് ചാര്‍ജ് ഇനത്തിലുള്ള മുഴുവന്‍ തുകയും ഒന്നിച്ച് അടക്കണം. പിഴ പലിശ ഗഡുക്കളായി അടച്ചാല്‍ മതിയാകും. എന്നാല്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ അര്‍ഹതയുള്ളവര്‍ക്ക് മുതല്‍ സംഖ്യയും ഗഡുക്കളായി അടക്കാം. അഞ്ച് വര്‍ഷം കഴിഞ്ഞ കുടിശ്ശിക തുകകള്‍ക്ക് ആറ് ശതമാനവും രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാല പരിധിയുള്ള കുടിശ്ശികകള്‍ക്ക് എട്ട് ശതമാനവും പലിശയാണ് ഈടാക്കുന്നത്. ലോ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ അപേക്ഷ അതാത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും എച്ച് ടി, ഇ എച്ച് ടി ഉപഭോക്താക്കള്‍ തിരുവനന്തപുരം റവന്യു വൈദ്യുതി ഭവന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

2017 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും. മാര്‍ച്ച് 25 നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

Latest