Connect with us

National

കള്ളപ്പണക്കാരെ കുടുക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; വിവരങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കാന്‍ അഭ്യര്‍ത്ഥന

Published

|

Last Updated

ന്യൂഡല്‍ഹി; കള്ളപ്പണക്കാരെ കുടുക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കണമെന്ന് ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഇന്ന്‌ മുതല്‍ തന്നെ വിവരങ്ങള്‍ അറിയിച്ച തുടങ്ങാം.

ഇതുവഴി ലഭിക്കുന്ന പണം കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിയിലേക്ക് നിക്ഷേപിക്കപ്പെടും. കണക്കില്‍പെടാത്ത പണത്തിന്റെ അന്‍പത് ശതമാനം പിഴയും നല്‍കിയാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുന്നതാണ് പദ്ധതി. 2017 മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി.
നികുതിക്ക് പുറമെ ബാക്കിയുള്ള തുകയുടെ 25 ശതമാനം നാല് വര്‍ഷത്തേക്ക് മരവിപ്പിക്കും. പലിശരഹിത നിക്ഷേപമായിട്ടായിരിക്കുമിത്. പണം ബാങ്കില്‍ നിക്ഷേപിച്ചത് കൊണ്ട് അത് കള്ളപ്പണമല്ലാതായി മാറില്ല. നികുതി നല്‍കിയാല്‍ മാത്രമാണ് നിയമവിധേയമായ പണമായി മാറുന്നതെന്ന് പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.