കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ കെട്ടുകഥയെന്ന് പോലീസ്

Posted on: December 16, 2016 8:20 pm | Last updated: December 16, 2016 at 8:15 pm
SHARE

പട്ടാമ്പി: തൃത്താല, ചാലിശ്ശേരി, പട്ടാമ്പി മേഖലകളിലെ പല സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നു എന്ന വാര്‍ത്തയില്‍ പരിഭ്രാന്തി വേണ്ടെന്ന് പോലീസ്.

ഇക്കാര്യത്തില്‍ കുട്ടികള്‍ തന്നെ കെട്ടുകഥകള്‍ ഉണ്ടാക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.കഴിഞ്ഞ ദിവസം പട്ടാമ്പി ക്കടുത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത പരന്നിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോള്‍ അത് വ്യാജവാര്‍ത്തയാണെന്ന് കണ്ടെത്താനായി.
തട്ടിക്കൊണ്ട് പോകപ്പെട്ടു എന്ന് പറഞ്ഞ കുട്ടിയുടെ വിശദീകരണത്തില്‍ നിന്നുമാണ് ഇത് തട്ടിക്കൂട്ടിയ കഥയാണെന്ന് ബോധ്യമായത്. കുട്ടിയുടെ കയ്യില്‍ ആയിരത്തിന് താഴെ രൂപ വീട്ടുകാര്‍ സാധനം വാങ്ങാന്‍ നല്‍കിയിരുന്നു.എന്നാല്‍ ഇതില്‍ നിന്ന് പകുതിയിലധികവും കുട്ടി ചെലവഴിച്ചു.ഇതോടെ വീട്ടില്‍ പോവാന്‍ പേടിയായി.ഇതില്‍ നിന്നും രക്ഷപ്പെടാനാണ് കുട്ടി കഥ മെനഞ്ഞത്. തന്നെ ഒരു കാറില്‍ വന്ന വര്‍തട്ടിക്കൊണ്ട് പോയെന്നും, താന്‍ കൈ മുട്ടുകൊണ്ട് കാറിന്റെ ഗ്ലാസില്‍ തട്ടിയപ്പോള്‍ അവര്‍ ഇറക്കി വിട്ടു എന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്. രണ്ട് ദിവസം മുമ്പ് ചാലിശ്ശേരിയിലും സമാനമായ സംഭവം ഉണ്ടായി.ഇതു മാ യി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസമ്പര്‍ 3ന് താലൂക്ക് സഭയിലും പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ അന്നും ഇത്തരം കേസുകള്‍ വ്യാജമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.എന്നാല്‍ സോഷ്യല്‍ മീഡിയ ഇതിനെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ആളുകള്‍ ഭീതിയിലാണ്.

പല ഗ്രാമങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നു എന്ന് കാണിച്ച് ബോര്‍ഡുകളും സോഷ്യല്‍ മീഡിയ കൂട്ടം വെക്കുന്നതും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.