Connect with us

Kerala

പെരുമ്പാവൂര്‍ പാണിയേലിപോരില്‍ നാലുപേര്‍ മുങ്ങിമരിച്ചു

Published

|

Last Updated

പെരുമ്പാവൂര്‍: വിനോദസഞ്ചാര കേന്ദ്രമായ പാണിയേലിപോര് വെള്ളച്ചാട്ടത്തില്‍ നാലു പേര്‍ മുങ്ങിമരിച്ചു. പാണിയേലിപോരിലെ റിസോര്‍ട്ട് ഉടമ ബെന്നിയടക്കം നാലു പേരാണ് മരിച്ചത്. മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ബെന്നിയും മറ്റു മൂന്നുപേരും കുളിക്കാനാണ് ഇവിടെയെത്തിയത്. വനംവകുപ്പന്റെ സുരക്ഷാ വേലയ്ക്കു പുറത്താണ് ബെന്നിയും സംഘവും കുളിക്കാനിറങ്ങിയത്. ഇവരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റു മൂന്നു പേരും മുങ്ങിത്താഴുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.