Connect with us

Kerala

ലാവ്‌ലിന്‍ കേസ്: സിബിഐ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. ജനുവരി നാല് മുതല്‍ 12 വരെ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് കോടതി തീരുമാനം. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വിട്ടയച്ചതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സിബിഐ കേസ്. 2013 നവംബറിലാണ് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി കീഴ്‌കോടതി ഉത്തരവിട്ടത്.

---- facebook comment plugin here -----

Latest